ജൂണിയര്‍ വനിത ലേകകപ്പ് ഹോക്കി: ഇന്ത്യക്കു ചരിത്ര വെങ്കലം

single-img
5 August 2013

Hockeyഇന്ത്യന്‍ ജൂണിയര്‍ പെണ്‍കുട്ടികള്‍ ലോകകപ്പ് വനിതാ ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ 3-2 നു കീഴടക്കിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് വെങ്കലം നേടിയത്. 1-1 സമനിലയായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. പതിനെട്ടുകാരിയായ റാണിയായിരുന്നു നിശ്ചിത സമയത്ത് ഇന്ത്യക്കുവേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു റാണിയുടെ ഗോള്‍. ഒരു ഗോളിന്റെ മുന്‍തൂക്കത്തോടെ ആദ്യ പകുതി അവസാനിപ്പിച്ച ഇന്ത്യയെ 55-ാം മിനിറ്റില്‍ ഇംഗ്ലണ്ട് സമനിലയില്‍ പിടിച്ചു.