ഇന്ത്യ – സിംബാബ്‌വെ അഞ്ചാം ഏകദിനം ഇന്ന്

single-img
3 August 2013

dhoniസിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര തുത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിലെ അഞ്ചാം ഏകദിനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ ബുലവായൊയില്‍. ആദ്യ നാലു മത്സരങ്ങളിലും ഏകപക്ഷീയ ജയം നേടിയ ഇന്ത്യ ഇന്നും വിജയിച്ച് പരമ്പര 5-0 നു സ്വന്തമാക്കാനാണ് ഇറങ്ങുക. മുന്‍നിര ടീം അല്ലാതിരുന്നിട്ടുപോലും തുടര്‍ച്ചയായ നാലു വിജയം നേടാന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിനു സാധിച്ചു. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതിനുപിന്നാലെ ശിഖര്‍ ധവാന്‍, വിനയ് കുമാര്‍ എന്നിവരെ കരയ്ക്കിരുത്തിയാണ് ഇന്ത്യ നാലാം ഏകദിനത്തിനിറങ്ങിയത്. ചേതേശ്വര്‍ പൂജാര, മോഹിത് ശര്‍മ എന്നിവരുടെ ഏകദിന അരങ്ങേറ്റത്തിന് ഇതു വഴിതെളിച്ചു. നാലാം ഏകദിനത്തില്‍ പൂജാര ബാറ്റിംഗില്‍ ശോഭിച്ചില്ലെങ്കിലും മോഹിത് ശര്‍മ നിര്‍ണായക രണ്ടു വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ച് ആയതും ശുഭസൂചനയാണ്.