ഇസിന്‍ബയേവ വിരമിക്കുന്നു

single-img
25 July 2013

yelena-isinbayevaലോകം കണ്ട എക്കാലത്തെയും മികച്ച വനിതാ പോള്‍വോള്‍ട്ട് താരം റഷ്യയുടെ യെലേന ഇസിന്‍ബയേവ വിരമിക്കുന്നു. മോസ്‌കോയില്‍ ഓഗസ്റ്റ് 10ന് ആരംഭിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ താന്‍ വിരമിക്കുമെന്ന് 31കാരിയായ ഇസിന്‍ബയേവ പ്രഖ്യാപിച്ചു. മോസ്‌കോയിലെ ലിസിക്കി അരീനയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇസിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്റെ കരിയര്‍ ഈ ലോകചാമ്പ്യന്‍ഷിപ്പോടെ അവസാനിക്കും- ഇസിന്‍ പറഞ്ഞു. ഇവിടം എനിക്കു ഗൃഹാതുരമായ നിരവധി ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്. കായിക ജീവിതം നന്നായി ആസ്വദിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തോടെ വിടപറയണം. എന്റെ എല്ലാ വിജയത്തിലും ആരാധകരുടെ വലിയ പിന്തുണയുണ്ടായിരുന്നു. അവര്‍ എന്നോടൊപ്പം ഇല്ലായിരുന്നെങ്കില്‍ എങ്ങുമെത്തില്ലായിരുന്നു- യെലേന കൂട്ടിച്ചേര്‍ത്തു.