ഇന്ന് ബാഴ്‌സ- ബയേണ്‍ പോരാട്ടം

single-img
24 July 2013

Messi_with_Neymar_Junior_the_Future_of_Brazil1-1024x972യൂറോപ്യന്‍ ലീഗുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി വന്‍തോക്കുകള്‍ സൗഹൃദമത്സരത്തിന്. ഇന്നു നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയും യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കൊമ്പുകോര്‍ക്കും. മുന്‍ ബാഴ്‌സ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ബയേണ്‍ ബാഴ്‌സയെക്കാള്‍ കരുത്തരാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, നെയ്മറും മെസിയും ബാഴ്‌സയ്ക്കുവേണ്ടി അണിനിരക്കുന്ന കൗതുകത്തിനു കാത്തിരിക്കുകയാണു ഫുട്്‌ബോള്‍ ലോകം. ടിറ്റോ വിലനോവയുടെ അഭാവത്തില്‍ അസിസ്റ്റന്‍ഡ് കോച്ച് ജോര്‍ഡി റോറയായിരിക്കും ഇന്നു ബാഴ്‌സയുടെ പരിശീലകന്‍.