കല്‍ക്കരിപ്പാടം: വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറരുതെന്നു സുപ്രീംകോടതി

single-img
18 July 2013

SupremeCourtകല്‍ക്കരിപ്പാടം കൈമാറ്റ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവര വും കേന്ദ്രസര്‍ക്കാരിനു കൈമാറരുതെന്നു സുപ്രീംകോടതി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. പുറമെ നിന്നു ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായാല്‍ അന്വേഷണ സംഘത്തിനു കോടതിയെ നേരിട്ടു സമീപിക്കാമെന്നും ജസ്റ്റീസുമാരായ ആര്‍.എം. ലോധ, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ആരെയും വിട്ടുകളയരുതെന്നും എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും നിയമപരമായി ഒരു ബാഹ്യ ഇടപെടല്‍ ഉണ്ടാകരുതെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതു ഒരു കൈ കൊണ്ടു കൊടുക്കുകയും മറു കൈ കൊണ്ടു തിരികെ എടുക്കുകയും ചെയ്യുന്നതു പോലെയാണ്. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നതു ഒരു തലത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.