റയല്‍ മാഡ്രിഡ് വിലയേറിയ ക്ലബ്

single-img
17 July 2013

real_madrid_2-wallpaper-1920x1200ഫോബ്‌സ് മാസിക പുറത്തുവിട്ട അമ്പത് വിലയേറിയ സ്‌പോര്‍ട്‌സ് ടീമുകളുടെ പട്ടികയില്‍ സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍ റയല്‍ മാഡ്രിഡ് ഒന്നാമത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് ബാഴ്‌സലോണ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം യുണൈറ്റഡിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു റയല്‍. ഒന്നാം സ്ഥാനത്തുള്ള റയലിന്റെ വില 3.3 ബില്യണ്‍ ഡോളറും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേത് 3.17 ബില്യണ്‍ ഡോളറും റയലിന്റെ പ്രധാന എതിരാളികളായ ബാഴ്‌സലോണയുടെ വില 2.6 ബില്യണ്‍ ഡോളറുമാണ്.