ഗണേഷിനെതിരേ നിയമസഭയില്‍ വീണ്ടും പി.സി ജോര്‍ജ്

single-img
12 June 2013

pc-georgeമുന്‍മന്ത്രി ഗണേഷ്‌കുമാറിനെതിരേ നിയമസഭയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശം. വനം വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു ഗണേഷിനെതിരേ പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. ത്യാഗത്തിന്റെ പേരില്‍ തല മൊട്ടയടിക്കുന്നവര്‍ മീശ കൂടി എടുക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ത്യാഗമാണെങ്കില്‍ മുടിവെച്ചു നടക്കുകയാണ് വേണ്ടത്. വനംവകുപ്പിന് നാഥനില്ലെന്നും മറ്റും മുഖ്യമന്ത്രിയെ ഇരുത്തി നമ്മുടെ സിനിമാക്കാരന്‍ പറഞ്ഞാല്‍ അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകില്ലെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു.