വിലക്കയറ്റം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയനോട്ടീസ്

single-img
12 June 2013

Niyamasabha1സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പി തിലോത്തമനാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്‌ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ അതില്‍ എന്തു നടപടി സ്വീകരിച്ചുവെന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കി. ബ്രാന്‍ഡഡ് അരിയുടെ വില കൂടിയതും വിലക്കയറ്റവും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ബ്രാന്‍ഡഡ് അരിയുടെ വില ഉയര്‍ന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് തന്നെ സംസ്ഥാനത്ത് നിലവിലുണ്‌ടോയെന്നും കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ മാത്രമാണ് സര്‍ക്കാരിന് സമയമെന്നും പ്രതിപക്ഷം ആരോപിച്ചു.