2ജി: പ്രധാനമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹര്‍ജി പിഴ ഈടാക്കി തള്ളി

single-img
8 June 2013

manmohan_singh2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. വിവരാവകാശ പ്രവര്‍ത്തകനായ വിവേക് ഗാര്‍ഗാണു വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനാവശ്യ വിവാദമുണ്ടാക്കി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനു ഹര്‍ജിക്കാരനില്‍ നിന്നു 20,000 രൂപ പിഴയീടാക്കാനും പ്രത്യേക ജഡ്ജി ഒ.പി. സൈനി നിര്‍ദേശിച്ചു. വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടിയാണ് ഇത്തരത്തില്‍ ഹര്‍ജിയുമായി കോടതിയുടെ സമയം പാഴാക്കുന്നതെന്നും ആരോപണങ്ങള്‍ക്കു അടിസ്ഥാനമാകുന്ന ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിഴ ഏഴു ദിവസത്തിനുള്ളില്‍ അടയ്ക്കണം.