കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കും

single-img
1 June 2013

India's PM Singh speaks during India Economic Summit in New Delhiകേന്ദ്രമന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നു സൂചന. മന്ത്രിസഭയിലെ ഒഴിവുള്ള സ്ഥാനങ്ങള്‍ നികത്തുന്ന കാര്യം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വെളിപ്പെടുത്തി. റെയില്‍വേമന്ത്രി പി.കെ. ബന്‍സലും നിയമമന്ത്രി അശ്വിനി കുമാറും കഴിഞ്ഞ മാസമാണു രാജിവച്ചത്. റെയില്‍വേ മന്ത്രാലയത്തിന്റെ അധികചുമതല ഇപ്പോള്‍ സി.പി. ജോഷിക്കാണ്. നിയമന്ത്രാലയം കപില്‍ സിബലിന്റെ നിയന്ത്രണത്തിലും. മറ്റു ചില മന്ത്രിമാരും ഒന്നിലേറെ വകുപ്പുകള്‍ കൈവശം വച്ചിട്ടുമുണ്ട്. മന്ത്രിമാരുടെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി അഭിപ്രായ ഭിന്നതയുണെ്ടന്നതു മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.