അട്ടപ്പാടിയിലേത് പട്ടിണിമരണമെന്ന്

single-img
29 May 2013

attappadi1_1അട്ടപ്പാടിയില്‍ പോഷകഹാരകുറവുമൂലമല്ല മരണമെന്നും പട്ടിണിമരണമാണ് അവിടെ നടക്കുന്നതെന്ന് ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി,എസ് ടി ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് കെ.രാമന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അട്ടപ്പാടി കേരളത്തിലെ സോമാലിയയാണെന്നും ഈ ദുരവസ്ഥയ്ക്ക് ഗവണ്‍മെന്റും പരിസ്ഥിതി പ്രവര്‍ത്തകരും ഉത്തരവാദികളാണെന്നും ഇവര്‍ പറഞ്ഞു. ആദിവാസികള്‍ക്ക് സ്വയം ഭരണാവകാശം നിഷേധിച്ചത് കേരളത്തില്‍ മാത്രമാണ്. അതിന്റെ ഫലമാണ് അവര്‍ ഇന്നനുഭവിക്കുന്നതെന്നും കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ ആരോപിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ അട്ടപ്പാടി ഉള്‍പ്പെടെ മുഴുവന്‍ ആദിവാസി കേന്ദ്രങ്ങളും ഗവണ്‍മെന്റ് ദത്തെടുത്ത് പ്രത്യേക പാക്കേജ് നടപ്പാക്കുകയാണ് പ്രശ്‌നപരിഹാരമെന്ന് അവര്‍ പറഞ്ഞു.