ശ്രേഷ്ഠഭാഷാ പദവി: സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം ഇന്ന്

single-img
28 May 2013

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഒ.എന്‍.വി. കുറുപ്പ്, എം.മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാഷയ്ക്കു ലഭിച്ച അപൂര്‍വ അംഗീകാരം ഓര്‍മിക്കപ്പെടാനും ഭാഷയെ കൂടുതല്‍ സജീവതയിലേക്കും പുരോഗതിയിലേക്കും നയിക്കാനും ഉതകുന്ന പരിപാടികള്‍ക്കു രൂപം നല്‍കുകയാണു യോഗത്തിന്റെ ഉദ്ദേശ്യമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.