മൗറീഞ്ഞോ ചെല്‍സിയിലേക്ക് പോകും

single-img
22 May 2013

maurinjoലോകോത്തര പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്ന കാര്യം ഉറപ്പായി. ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ക്ലബ് അധികൃതര്‍ നല്‍കി. ഈ സീസണില്‍ ഒരു ട്രോഫി പോലും നേടാനാകാതെയാണ് മൗറീഞ്ഞോ റയല്‍ വിടുന്നത്. ഇതു തന്നെയാണ് അദ്ദേഹത്തിനു പുറത്തേക്കുള്ള വഴി തെളിച്ചതും. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസാണ് മൗറീഞ്ഞോയെ ഒഴിവാക്കുന്നതായി വെളിപ്പെടുത്തിയത്. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൗറീഞ്ഞോ ഒരിക്കല്‍ക്കൂടി ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയില്‍ ചേക്കേറും. ചെല്‍സിയിലായിരിക്കുമ്പോഴാണ് മൗറീഞ്ഞോ ലോകോത്തര പരിശീലകനായി വളര്‍ന്നത്.