റഷ്യയില്‍ കാര്‍ബോംബ് എട്ടുമരണം

single-img
21 May 2013

130520-dagestan-bombing-hmed-1110a.photoblog600റഷ്യയിലെ ഡാഗസ്റ്റാനില്‍ രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളിലായി എട്ടുപേര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ മക്ചക്ലായില്‍ ഒരു ഓഫീസിനു വെളിയില്‍ തുടരെ രണ്ടു കാര്‍ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്‌ലാമിക തീവ്രവാദികള്‍ക്കു സ്വാധീനമുള്ള മേഖലയാണിവിടം. ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനത്തിലെ മുഖ്യ പ്രതി ടാമര്‍ലന്‍ ഡാഗസ്റ്റാനില്‍ കുറെനാള്‍ താമസിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ടാമര്‍ലന്‍ ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. ടാമര്‍ലന്‍ ബോസ്റ്റണില്‍ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.