ലക്ഷദ്വീപില്‍ ബോട്ടപകടം; അഞ്ചു മരണം

single-img
18 May 2013

lakshadweep3ലക്ഷദ്വീപില്‍ യാത്രാബോട്ടു മുങ്ങി അഞ്ചുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. കടമത്ത് ദ്വീപിനു സമീപമാണ് അപകടം. അമീനില്‍ നിന്ന് കടമത്തേക്കു വന്ന അല്‍ അമീന്‍ എന്ന സ്വകാര്യ യാത്രാ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ 27 പേരുണ്ടായിരുന്നു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.