ജെപിസിയുടെ കാലാവധി നീട്ടി

single-img
6 May 2013

പി.സി.ചാക്കോയുടെ നേതൃത്വത്തില്‍ ടുജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) കാലാവധി നീട്ടി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം വരെയാണ് ജെപിസിയ്ക്ക് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കാലാവധി നീട്ടുന്നതിനായി ജെപിസി അധ്യക്ഷന്‍ പി.സി. ചാക്കോ അവതരിപ്പിച്ച പ്രമേയം ലോക്‌സഭ അംഗീകരിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെയായിരുന്നു ജെപിസിയ്ക്ക് കാലാവധി ഉണ്ടായിരുന്നത്.

ജെപിസി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം തിരിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കാലാവധി നീട്ടി നല്‍കിയത്. ജെപിസിയിലെ 15 അംഗങ്ങള്‍ തന്നെ റിപ്പോര്‍ട്ടിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയതാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം.