പി.വി.സിന്ധു ഫൈനലില്‍

single-img
4 May 2013

ഇന്ത്യന്‍ താരം പി.വി.സിന്ധു മലേഷ്യന്‍ ഗ്രാന്‍ഡ്പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ഓപ്പണിന്റെ സിംഗിള്‍സ് ഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിലെ ടോപ് സീഡായ സിന്ധു മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. സെമിഫൈനലില്‍ തായ്‌ലാന്‍ഡ് താരം സാപ്‌സിരി താര്‍ചയെ തകര്‍ത്താണ് പതിനേഴുകാരിയായ സിന്ധു ഫൈനലിലേയ്ക്ക് കുതിച്ചത്. 21-17, 21-11 എന്ന സ്‌കോറിനാണ് സിന്ധു വിജയം പിടിച്ചെടുത്തത്. ഫൈനലില്‍ സിംഗപ്പൂര്‍ താരം ഗു ജുവാനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.

മോശം തുടക്കത്തിനു ശേഷം ശക്തമായി തിരിച്ചു വന്നാണ് സെമി ഫൈനല്‍ സിന്ധു സ്വന്തമാക്കിയത്. ആദ്യ ഗെയിമില്‍ പിന്നില്‍ നിന്നതിനു ശേഷം തിരിച്ചു വന്ന സിന്ധുവിന് പിന്നീട് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞു. രണ്ടാം ഗെയിമില്‍ എതിരാളി ചിത്രത്തിലേ ഇല്ലായിരുന്നു. മുപ്പത്തിനാലു മിനിറ്റിനകം ഹൈദരാബാദുകാരിയായ യുവ താരം മത്സരം സ്വന്തമാക്കി