ഭരണാധികാരികള്‍ സമ്പന്നരുടെ കൈകളിലെ ചട്ടുകമായി മാറുന്നു: പി.സി. ജോര്‍ജ്ജ്

single-img
3 May 2013

pc-georgeഭരണാധികാരികളില്‍ ഭൂരിഭാഗവും സമ്പന്നരുടെ കൈകളിലെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്. ഇതിനെതിരെ പ്രതികരിക്കാന്‍ കക്ഷിരാഷ്ട്രീയമല്ല ശരിയുടെ രാഷ്ട്രീയമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മേയ് ദിനാചരണത്തോടനുബന്ധിച്ച് താമരശേരി രൂപത കേരള ലേബര്‍ മൂവ്‌മെന്റി(കെഎല്‍എം)ന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ നാട്ടില്‍ അസംഘടിതരായ തൊഴിലാളി വര്‍ഗം അവഗണിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഗാഡ്ഗില്‍ കമ്മീഷനും കസ്തൂരിരംഗന്‍ കമ്മീഷനും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷകരടക്കം അവഗണിക്കപ്പെടുന്നവരുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും പക്ഷത്ത് നില്‍ക്കാന്‍ ആളില്ല എന്നത് ദയനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.