ഫഹദിന്റെ പ്രണയിനിയാകാന്‍ ആന്‍ഡ്രിയയില്ല

single-img
2 May 2013

വെള്ളിത്തിരയിലെ അന്നയും റസൂലും യഥാര്‍ഥ ജീവിതത്തിലും പ്രണയിക്കുന്നുവെന്ന വാര്‍ത്തയും അവര്‍ വീണ്ടും അഭ്രപാളിയില്‍ ഒരുമിക്കുന്നു എന്ന വാര്‍ത്തയും ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഫഹദിനെയും ആന്‍ഡ്രിയയെയും പ്രണയജോഡികളായി വീണ്ടും കാണാമെന്ന മോഹം ഉടനെ പൂവണിയില്ല. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഇരുവരും നായികാ നായകന്‍മാരായി ഒത്തു ചേരുമെന്നാണ് ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ ഇതുണ്ടാകില്ലെന്നാണ് താരത്തിന്റെ സെക്രട്ടറി പറയുന്നത്. ആന്‍ഡ്രിയ അടുത്തതായി പൃഥിരാജിന്റെ നായിക ആയിട്ടായിരിക്കും മലയാളി പ്രേക്ഷകര്‍ കാണുന്നത്. അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജിലാണ് ആന്‍ഡ്രിയ പൃഥിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കരാറൊപ്പിട്ടത്.

നോര്‍ത്ത് 24 കാതത്തിനു മുന്‍പ് തന്നെ ലണ്ടന്‍ ബ്രിഡ്ജില്‍ അഭിനയിക്കാമെന്ന് ആന്‍ഡ്രിയ ഏറ്റിരുന്നു. ഇതിനാല്‍ ഫഹദിനൊപ്പം നോര്‍ത്ത് 24 കാതത്തില്‍ അഭിനയിക്കാന്‍ ആന്‍ഡ്രിയയ്ക്ക് കഴിയില്ല. ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ത്തിയായതിനു ശേഷം ഫഹദ് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.