പ്രധാനമന്ത്രി സ്ഥാനാര്‍ഥി കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം: രാജ്‌നാഥ് സിംഗ്

single-img
24 April 2013

rajnath_singh_26കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഐക്യകണ്‌ഠ്യേന തീരുമാനിക്കുമെന്ന് അദ്ദേഹം ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വര്‍ഗീയവാദിയാണെന്ന ആരോപണത്തെ കുറിച്ചോ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായി അദ്ദേഹത്തെ പരിഗണിക്കുമോയെന്നുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.