ചെന്നൈയ്ക്ക് ജയം

single-img
23 April 2013

chennaiഐപിഎല്ലിലെ ആറാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന് പക്ഷേ ബൗളിംഗില്‍ പിഴച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരേ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ നേടിയത്. വാട്‌സന്‍ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ആദ്യ പന്തില്‍ ക്രിസ് മോറിസ് ഒരു റണ്‍ നേടി. രണ്ടാം പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന വാട്‌സനെതിരേ മൂന്നാം പന്തില്‍ ഡെയ്ന്‍ ബ്രാവോ സിക്‌സര്‍ പറത്തി. നാലും അഞ്ചും പന്തുകളില്‍ രണ്ടു റണ്‍സ് വീതം നേടി ബ്രാവോ ചെന്നൈയ്ക്ക് സ്വപ്ന വിജയം സമ്മാനിച്ചു.186 എന്ന കൂറ്റന്‍ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മൈക്ക് ഹസി (88), സുരേഷ് റെയ്‌ന (51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. നേരത്തെ സീസണിലെ ആദ്യ സെഞ്ചുറി (101) നേടിയ വാട്‌സന്റെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.