യുഡിഎഫിലെ സമുന്നത നേതാവാണ് ഗൗരിയമ്മ: മുഖ്യമന്ത്രി

single-img
22 April 2013

യുഡിഎഫിന്റെ സമുന്നത നേതാവാണ് കെ.ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണിയുടെ അവിഭാജ്യ ഘടകങ്ങളായ ജെഎസ്എസും ഗൗരിയമ്മയും വിട്ടു പോകുന്നതിനോട് യോജിപ്പിച്ചെന്നും അദേഹം പറഞ്ഞു. ജെഎസ്എസ് മുന്നണി വിട്ടാല്‍ കുഴപ്പമില്ല എന്ന അഭിപ്രായം തനിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം ജെഎസ്എസുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്രര്‍ശിച്ച വിഷയത്തില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മോഡിയുടെ നയങ്ങളെയും ഗുജറാത്ത് മോഡല്‍ വികസനത്തെയും താന്‍ എതിര്‍ക്കുന്നതായും അദേഹം വ്യക്തമാക്കി.