ജോര്‍ജിനെതിരേ പാളയത്തില്‍ പടയൊരുക്കം

single-img
17 April 2013

pc-georgeഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരേ കേരളാ കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗം നേതാക്കള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് കത്ത് നല്‍കിയതായി മാണി സമ്മതിച്ചു. ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കെ.എം. മാണിയുടെ ആദ്യ നിലപാട്. രണ്ട് എംഎല്‍എമാര്‍ അടക്കം സ്റ്റിയറിംഗ് കമ്മിറ്റിയിലെ പി.ജെ. ജോസഫ് ഒഴികെയുള്ള ആറു നേതാക്കളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ജോര്‍ജ് പാര്‍ട്ടി നേതാക്കളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുകയാണെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജോര്‍ജിനെതിരേ നടപടിയെടുക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തനിക്കെതിരേയുള്ള പരാതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. താന്‍ ആര്‍ക്കും കൊട്ടാവുന്ന അമ്പലച്ചെണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.