മന്ത്രിസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെ. മുരളീധരന്
12 April 2013
മന്ത്രിസഭയിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കെ. മുരളീധരന്. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് മുരളി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയാകുമെന്ന് മൂന്ന് വര്‍ഷം മുന്‍പ് പ്രതീക്ഷിച്ചിരുന്നു. അന്ന് ആകാന്‍ കഴിയാഞ്ഞതില്‍ ചില പ്രയാസങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രതീക്ഷകള്‍ ഒന്നുമില്ല. തനിക്കെതിരേയും തന്റെ ഒപ്പം വന്നവര്ക്കെതിരേയുമുള്ള ഗൂഢാലോചനയില്‍ ഏകോപനമുണ്ടെന്നും മുരളി കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്ന് വര്‍ഷവും അത്ഭുതം സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മുരളി പറഞ്ഞു. മൂന്ന് വര്‍ഷവും നിയമസഭയിലെ നാലാം നിരയിലായിരിക്കും സീറ്റെന്ന കണക്കുകൂട്ടലോടെയാണ് താന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നെതെന്നും മുരളി പറഞ്ഞു.