പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
3 April 2013

Niyamasabha1പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സബ്മിഷന്‍ ഉന്നയിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. സ്പീക്കറുടെ കസേരയ്ക്കു തൊട്ടുതാഴെ വരെയെത്തി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ഉമ്മന്‍ ചാണ്്ടിയുടെ രാജിയല്ലാതെ പ്രശ്‌നത്തിന് മറ്റൊരു പോംവഴിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിനിടെ യാമിനിയുടെ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ ദൃക്‌സാക്ഷി വേണമെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം ഇതിനു തെളിവാണെന്നും പ്രതിപക്ഷം ചൂണ്്ടിക്കാട്ടി.