കൂടംകുളം ആണവനിലയത്തില്‍ പരീക്ഷണം: പ്രശ്‌നമില്ലെന്ന് അധികൃതര്‍

single-img
2 April 2013

koodam-kulam-2012-09-09-22-03-08_orകൂടംകുളം ആണവനിലയത്തില്‍ നടക്കാന്‍ പോകുന്ന പരീക്ഷണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഉപരോധസമരം ഉള്‍പ്പെടെ യുള്ള സമരനടപടികള്‍ ശക്തമാക്കാന്‍ ആണവവിരുദ്ധസമിതി തീരുമാനിച്ചു. എന്നാല്‍, ആണവനിലയത്തിലെ നീരാവിക്കുഴലുകള്‍ മാത്രമാണു പരീക്ഷിക്കുന്നതെന്നും ഇതു ജീവജാലങ്ങള്‍ക്ക് ഒരുതരത്തിലുള്ള ദോഷവും സൃഷ്ടിക്കില്ലെന്നും ആണവനിലയം അധികൃതര്‍ വിശദീകരിക്കുന്നു. ആദ്യ യൂണിറ്റിലെ നീരാവി ബഹിര്‍ഗമന വാല്‍വുകളുടെ പരീക്ഷണം മാത്രമാണു നടത്തുന്നതെന്നു കൂടംകുളം ആണവനിലയം സൈറ്റ് ഡയറക്ടര്‍ ആര്‍.എസ്. സുന്ദര്‍ അറിയിച്ചു. ജീവജാലങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കിയാണു നിലയത്തിലെ എല്ലാ പരീക്ഷണങ്ങളും നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.