തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കുമെന്ന് അഖിലേഷ് യാദവ്

single-img
31 March 2013

akhilesh-yadav-to-be-up-cmയുപിഎ സര്‍ക്കാരിന്റെ അന്ത്യം അടുത്തതിന്റെ സൂചനകള്‍ നല്‍കി യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് മുലായം സിംഗ് യാദവിന്റെ നിലപാടുകളുടെ ചുവടുപിടിച്ചാണ് അഖിലേഷിന്റെയും പ്രസ്താവന. നവംബറില്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് യുപി മുഖ്യമന്ത്രി സൂചന നല്‍കിയത്. ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് കനത്ത തിരിച്ചടിയാകും നേരിടേണ്്ടിവരികയെന്ന് അഖിലേഷ് പറഞ്ഞു. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.