മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ്; ജോക്കോവിച്ച് പുറത്ത്

single-img
28 March 2013

novak-djokovicതുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കാലിടറി. മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ ജര്‍മന്‍ താരം ടോമി ഹാസാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-4. മത്സരത്തില്‍ ഒരിക്കല്‍പ്പോലും ഹാസിന് ഭീഷണിയാകാന്‍ ജോക്കോവിച്ചിനായില്ല. മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമായിരുന്നു ജോക്കോവിച്ചിന്റേത്.