യുഎസിനെതിരേ ഉത്തരകൊറിയയുടെ പടയൊരുക്കം

single-img
27 March 2013

north_korea_mapഗുവാമിലും ഹവായിയിലും അമേരിക്കന്‍ വന്‍കരയിലുമുള്ള യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് റോക്കറ്റുകളും മിസൈലുകളും സജ്ജമാക്കാന്‍ ഉത്തരകൊറിയ സൈന്യത്തിനു നിര്‍ദേശം നല്‍കി. ഉത്തരകൊറിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയതാണു പ്രകോപനത്തിനു കാരണം. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി മേഖലയില്‍ സൈനികാഭ്യാസം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ബി52 യുദ്ധവിമാനങ്ങള്‍ ഉത്തരകൊറിയയ്ക്കു മുകളിലൂടെ പറന്നത്.