ഓണ്‍ലൈന്‍ വോട്ടിംഗ്; പ്രവാസികള്‍ പ്രതീക്ഷയില്‍

single-img
22 March 2013

voteപ്രവാസികള്‍ക്ക് പ്രതീക്ഷയും ആവേശവും നല്‍കിക്കൊണ്ട് ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ ശശിധരന്‍നായര്‍ അറിയിച്ചു.

ഈ സംവിധാനം നിലവില്‍ വന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഓണ്‍ലൈന്‍ വഴി രപവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒത്തിരി നാളുകളായി പ്രവാസി സംഘടനകള്‍ ഈ ഒരാവശ്യത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഖത്തറിലെ പ്രമുഖ സംഘടനയായ ഇന്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട് സൊസൈറ്റി യുടെ നേതൃത്വത്തില്‍ അഡ്വ.സണ്ണി അഗസ്റ്റിന്‍ കഴിഞ്ഞവര്‍ഷം ഇതിനു വേണ്ടി നിവേദനം നല്‍കിയിരുന്നു. ഇതിനു മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്കും ഈയൊരാവശ്യത്തിനു വേണ്ടി നിവേദനം നല്‍കിയിരുന്നു. ആദ്യമായി ഓണ്‍ലൈന്‍ വോട്ടിംഗ് വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനം ഗുജറാത്താണ്.