ജോര്‍ജിനെതിരെ മാനനഷ്ടക്കേസ് നല്കുമെന്നു ജെഎസ്എസ്

single-img
21 March 2013

pc-georgeഗൗരിയമ്മയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ 25 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്കുമെന്നു ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.വി.സത്ജിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍കോഡും വനിതാ സംരക്ഷണ നിയമങ്ങളും അനുസരിച്ചുള്ള നടപടികളുമായി ജെഎസ്എസ് മുന്നോട്ടുപോകും. ഗൗരിയമ്മയ്‌ക്കെതിരായ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സംബന്ധിച്ചു മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസ്-എമ്മും സിഎംപിയും നിലപാടുകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.