ലൈംഗികാതിക്രമണ വിരുദ്ധ ബില്‍ : സമവായമായില്ല

single-img
18 March 2013

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനു പാര്‍ലമെന്റ് പരിഗണിക്കുന്ന ലൈംഗികാതിക്രമണ വിരുദ്ധ ബില്ലിന്റെ കാര്യത്തില്‍ സമവായമായില്ല. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയ സര്‍വകക്ഷി യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 16 വയസ്സാക്കാനുള്ള മന്ത്രിസഭാ ഉപയമിതിയുടെ തീരുമാനമാണ് എതിര്‍പ്പ് തുടരുന്നതിനു കാരണം. പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാകാനുള്ള പ്രായപരിധി 18 ആണെന്നിരിക്കെ വിവാഹ പൂര്‍വ്വ ലൈംഗികബന്ധത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ നടപടിയെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ബില്‍ സംബന്ധിച്ച് ഇനിയും ചര്‍ച്ച നടക്കും. ബില്‍ നാളെ പാര്‍ലമെന്റില്‍ വെയ്ക്കുന്നതിനു മുന്നോടിയാണ് സര്‍വകക്ഷി യോഗം വിളിച്ചത്. രാഷ്ട്രപതി പുറത്തിറക്കിയ സ്ത്രീസുരക്ഷ ഓര്‍ഡിനന്‍സിന്റെ കാലാവധി മാര്‍ച്ച് 22 ന് അവസാനിക്കും. അതിനു മുന്‍പ് ബില്‍ പാസ്സാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.