പാക്കിസ്ഥാനെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കി

single-img
16 March 2013

parliament1-300x231പാക്കിസ്ഥാനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളും ഐകകണേ്ഠന പ്രമേയം പാസാക്കി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയം തള്ളിക്കൊണ്ടാണ് ഇന്ത്യയും പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. ലോക്‌സഭയില്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭയില്‍ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയുമാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാക്കിസ്ഥാന്‍ കൈകടത്തുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. സ്വന്തം മണ്ണ് ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന ഉറപ്പ് പാക്കിസ്ഥാന്‍ പാലിച്ചെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം സാധ്യമാകൂവെന്ന് പ്രമേയം പറയുന്നു.