ഓസീസിനു മികച്ച തുടക്കം

single-img
15 March 2013

മൊഹാലി : മഴ കാരണം ആദ്യ ദിനം നഷ്ടപ്പെട്ട മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ആസ്‌ത്രേലിയയ്ക്ക് മികച്ച തുടക്കം. ആദ്യ ഇന്നിങ്ങ്‌സില്‍ 44 ഓവറില്‍ നിന്ന് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആസ്‌ത്രേലിയ 109 റണ്‍സ് എടുത്തിട്ടുണ്ട്. ടോസ്സ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് ബാറ്റേന്തിയ ഓപ്പണര്‍മാരായ എഡ് കോവനും ഡേവിഡ് വാര്‍നറും മികച്ച കളിയാണ് പുറത്തെടുത്തത്. ഇരുവരും അര്‍ദ്ധശതകം തികച്ചു. എഡ് കോവന്‍ 133 പന്തില്‍ നിന്നും ആറു ഫോറുകളുടെ പിന്‍ബലത്തില്‍ 53 റണ്‍സും വാര്‍നര്‍ 134 പന്തില്‍ നിന്നും എട്ടു ഫോറുകളുടെ അകമ്പടിയോടെ 65

റണ്‍സും എടുത്തിട്ടുണ്ട്.
പരമ്പരയില്‍ 2-0ന് പിന്നിട്ടു നില്‍ക്കുന്ന ആസ്‌ത്രേലിയയ്ക്ക് തിരിച്ചുവരാന്‍ ലഭിക്കുന്ന ഏക അവസരമാണ് മൊഹാലി ടെസ്റ്റ്. പിസിഎ സ്റ്റേഡിയത്തില്‍ കളിയുടെ ആദ്യ ദിനത്തില്‍ മഴ കാരണം ഒരു പന്തു പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല.