ഫൈനലിനു മുമ്പിലെ ഫൈനലില്‍ ബാഴ്‌സ നേടി

single-img
14 March 2013

Messiചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിനു മുമ്പിലൊരു ഫൈനല്‍. മൂന്നു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ എന്ന അവസ്ഥയില്‍ നിന്ന് നാലു ഗോള്‍ വ്യത്യാസത്തിലൊരു ജയം. അതും ലയണല്‍ മെസിയെന്ന സൂപ്പര്‍ സ്‌ട്രൈക്കറിന്റെ ഇരട്ട ഗോള്‍ ഉള്‍പ്പെടെ. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാനെതിരേ റിക്കാര്‍ഡു ജയത്തോടെ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്റെ ജയം. ആദ്യ പാദത്തില്‍ 2-0 ന്റെ തോല്‍വി വഴങ്ങിയതിനുശേഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇടംകണെ്ടത്തുന്ന ആദ്യ ടീമായി ബാഴ്‌സലോണ. ലയണല്‍ മെസി (5, 39), ഡേവിഡ് വിയ്യ (55), ജോര്‍ഡി ആല്‍ബ (90+2) എന്നിവരാണ് ബാഴ്‌സലോണയ്ക്കായി ലക്ഷ്യം കണ്ടത്.