വീരു പുറത്ത്

single-img
7 March 2013

ആസ്‌ത്രേലിയയ്‌ക്കെതിരായ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കി. കഴിഞ്ഞ മൂന്ന് ഇന്നിങ്ങ്‌സുകളില്‍ നിന്നായി 27 റണ്‍സ് മാത്രം നേടിയ സെവാഗിന്റെ പുറത്താകല്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ അദേഹത്തിനു പകരക്കാരനായി ആരെയും ടീമിലെടുത്തിട്ടില്ല. ഫോം കണ്ടെതതാന്‍ പാടു പെടുന്ന ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വീരുവിനെ തഴഞ്ഞതു മാത്രമാണ് ടീമിലെ ഏക മാറ്റം. പരമ്പരയില്‍ 2-0 ന് മുന്നില്‍ നില്‍ക്കുന്ന ടീം ഇന്ത്യയ്ക്കായി അടുത്ത രണ്ടു കളികളിലും 14 പേരില്‍ നിന്നാകും അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത്. ടീമില്‍ നിന്ന് പുറത്തായെങ്കിലും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സെവാഗ് മാധ്യമങ്ങളോടു പറഞ്ഞു.

വീരുവിന്റെ അഭാവത്തില്‍ മുരളി വിജയിനൊപ്പം അടുത്ത മത്സരത്തില്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ദൗത്യം ശിഖര്‍ ധവാന്‍ ആയിരിക്കും ഏറ്റെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
ടീം: മഹേന്ദ്ര സിങ് ധോണി(ക്യാപ്റ്റന്‍),സച്ചിന്‍ തെണ്ടുല്‍ക്കര്‍,മുരളി വിജയ്, ശിഭര്‍ ധവാന്‍,ചേതേശ്വര്‍ പൂജാര, വിരാട് കോലി,അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, പ്രഗ്യാന്‍ ഓജ, ഇശാന്ത് ശര്‍മ, അശോക് ഡിന്‍ഡ, ഭുവനേശ്വര്‍ കുമാര്‍