പി.സി.ജോര്‍ജിനെതിരെ ആരോപണവുമായി ഗൗരിയമ്മ

single-img
7 March 2013

ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ആരോപണവുമായി ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. ജോര്‍ജിനെ അന്വേഷിച്ച് ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയിലെത്തിയിരുന്നുവെന്നും താന്‍ ഇടപെട്ടാണ് 2000 രൂപ നല്‍കി പറഞ്ഞയച്ചതെന്നും ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പി.സി.ജോര്‍ജ് ആദ്യമായി നിയമസഭയില്‍ എത്തിയ സമയത്തുള്ള സംഭവമാണിതെന്നും അവര്‍ വ്യക്തമാക്കി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിജസ്ഥിതി അറിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്ന് ഗൗരിയമ്മ അറിയിച്ചു.