ഗണേഷ് കുമാര്‍ വിവാദം : യുഡിഎഫ് ചര്‍ച്ച ചെയ്യും

single-img
5 March 2013

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. പി.സി.ജോര്‍ജിനെതിരെ ഗണേഷ് കുമാര്‍ പരാതി നല്‍കിയതായും തങ്കച്ചന്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് യുഡിഎഫ് യോഗം. ഒരു മന്ത്രിയ്ക്കു കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് അടികിട്ടിയെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് പി.സി.ജോര്‍ജ് വിശദീകരണവുമായി രംഗത്തെത്തിയത്. ഗണേഷ് കുമാര്‍ ആണ് അടികിട്ടിയ മന്ത്രിയെന്നാണ് ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെയാണ് ഗണേഷ് കുമാര്‍ യുഡിഎഫിനു പരാതി നല്‍കിയത്.