വളര്‍ച്ചയെ സഹായിക്കും: മന്‍മോഹന്‍ സിംഗ്

single-img
1 March 2013

India's Prime Minister Manmohan Singh gestures in New Delhiകേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച പൊതു ബജറ്റ് സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ വലിയ തോതില്‍ സഹായിക്കുന്നതാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം രാജ്യത്തുണ്ടാക്കുന്ന ബജറ്റാണിത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതികളാണ് ബജറ്റിലൂടെ ചിദംബരം പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള ഭരണപക്ഷ നേതാക്കളും ബജറ്റിനെ പിന്തുണച്ച് രംഗത്തെത്തി.