Breaking News

ത്രിപുര ഇത്തവണയും ചുവന്നു

നിയമസഭ തെരഞ്ഞെടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയും ത്രിപുരയുടെ മനസ്സും വോട്ടും ഇടതിനൊപ്പം തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. അറുപതു സീറ്റുകളില്‍ 49 എണ്ണത്തിലും ഇടതുമുന്നണി മുന്നേറ്റം തുടരുകയാണ്. എട്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സഖ്യത്തിനു ലീഡുള്ളത്. നാലാം തവണയും മണിക് സര്‍ക്കാര്‍ ത്രിപുരയുടെ മുഖ്യമന്ത്രി ആകും. ഇന്ത്യയില്‍ ഇടതുഭരണം നിലവിലുള്ള ഒരേ ഒരു സംസ്ഥാനമാണ് ത്രിപുര.

നാഗാലാന്‍ഡില്‍ ,നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 18 സീറ്റുകളിലും കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും മറ്റു കക്ഷികള്‍ ഏഴു സീറ്റുകളിലും ലീഡു ചെയ്യുന്നു.
മേഘാലയയില്‍ കോണ്‍ഗ്രസ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. പത്തൊന്‍പതു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി) അഞ്ചു സീറ്റുകളിലും എന്‍സിപി ഒരു സീറ്റിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലും മുന്നേറുന്നു.