പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം ; കണ്ണൂര്‍, ആറന്മുള വിമാനത്താവളത്തിനു തത്വത്തില്‍ അനുമതി

single-img
21 February 2013

രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റ്‌ സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. രാഷ്ട്രപതിയായ ശേഷം പ്രണബ്‌ മുഖര്‍ജി ആദ്യമായാണ്‌ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തത്‌. കണ്ണൂര്‍, ആറന്മുള വിമാനത്താവളങ്ങള്‍ക്ക്‌ തത്വത്തില്‍ അനുമതി നല്‍കുന്നതായി രാഷ്ട്രപതി അറിയിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ ഇന്ത്യയെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്നും അദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുന്നതിനു രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത്‌ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായുെ രാഷ്ട്രപതി പറഞ്ഞു. സ്‌ത്രീ സുരക്ഷയ്‌ക്ക്‌ പ്രത്യേക പരിഗണന കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിച്ചു.