സന്തോഷ് ട്രോഫി : പി. രാഹുല്‍ കേരളത്തിന്റെ നായകന്‍

single-img
17 February 2013

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പി. രാഹുല്‍ നയിക്കുന്ന ഇരുപതംഗ സാധ്യതാ ടീമും മൂന്നു റിസര്‍വ് താരങ്ങളെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്.

കേരള പോലീസ് താരമാണ് ടീം ക്യാപ്റ്റനായ പി. രാഹുല്‍. ഇത്തവണ രാഹുലിനെക്കൂടാതെ ഒരാള്‍ കൂടി മാത്രമേ പോലീസില്‍ നിന്ന് സന്തോഷ് ട്രോഫി ടീമിലെത്തിയുള്ളു. എസ്ബിടിയുടെ ഏഴു കളിക്കാരും കെഎസ്ഇബിയുടെ മൂന്നു കളിക്കാരും ടീമിലുണ്ട്. 27 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്നാണ് ഇരുപതംഗ ടീമിനെ തെരങ്ങെടുത്തത്.
ടീം: പി. രാഹുല്‍(ക്യാപ്റ്റന്‍), വി.ടി. ശരത്, ജോണ്‍സണ്‍, ഷെറിന്‍ സാം, വി.വി.സുര്‍ജിത്, ടി. സജിത്, റിനോ ആന്റോ, അബ്ദുല്‍ ബാഷിദ്, കെ. രാഗേഷ്, ഷിബിന്‍ ലാല്‍, എന്‍.സുമേഷ്, വിനീത് ആന്റണി, അഹമ്മദ് മാലിക്, ആര്‍.കണ്ണന്‍, പി.ഉസ്മാന്‍, നസ്‌റുദീന്‍, കെ.സലീല്‍, ജീന്‍ ക്രിസ്റ്റിയന്‍, പി.കെ.നസീബ്, എസ്.ശ്രീജു
എസ്.ശ്രീജു, ഷെറിന്‍ സാം, റിനോ ആന്റോ, അഹമ്മദ് മാലിക് എന്നിവരാണ് ടീമിലെത്തിയ പുതുമുഖങ്ങള്‍.
കേരളത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരം ഈ മാസം 21ന് ജമ്മു കശ്മീരിനെതിരെയാണ്.