സൈനികന്റെ മൃതദേഹം പാകിസ്ഥാന് കൈമാറി

single-img
16 February 2013

കശ്മീരില്‍ അതിര്‍ത്തി ലംഘിച്ചു കടന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റു മരിച്ച പാക് സൈനികന്റെ മൃതദേഹം പാകിസ്ഥാനു കൈമാറി. വ്യഴാഴ്ചയാണ് ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് പാക് സൈനികന്‍ മരിച്ചത്. ഇക്ലാഖ് അഹമ്മദ് എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിക്കുകയും മൃതദേഹം വിട്ടുകൊടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സൈനികന്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ കടക്കുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ഇന്ത്യ -പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സേന വധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അരങ്ങേറി അധികനാളുകളാകുന്നതിനു മുന്‍പാണ് പുതിയ സംഭവം. പ്രദേശത്ത് വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ട്.