സിറിയന്‍ അതിര്‍ത്തിയില്‍ സ്‌ഫോടനം; 13 പേര്‍ മരിച്ചു

single-img
12 February 2013

Syrian workers inspect the site of an explosion outside a military security building in Aleppoസിറിയ- തുര്‍ക്കി അതിര്‍ത്തി മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനിബസ് പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ തുര്‍ക്കി പൗരന്‍മാരാണ്. തുര്‍ക്കിയിലെ തെക്കന്‍ പ്രവിശ്യയായ ഹേതിയിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന സില്‍വേഗോസ് കസ്റ്റംസ് പരിശോധനാ കേന്ദ്രത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നു പലായനം ചെയ്യുന്നവര്‍ തുര്‍ക്കിയില്‍ അഭയംപ്രാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന പ്രധാന മേഖലയാണിത്.