ഉത്തര കൊറിയയില്‍ ഭൂചലനം; ആണവ പരീക്ഷണമെന്നു സംശയം

single-img
12 February 2013

north_korea_mapഉത്തര കൊറിയയില്‍ ഭൂചലനം. രാജ്യം ആണവ പരീക്ഷണം നടത്തിയതു കാരണമാകാം ഭൂചലനം ഉണ്ടായത് എന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി സംശയിക്കുന്നു. 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു ആണവ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സാധാരണ ഭൂകമ്പത്തിന്റെ ലക്ഷണങ്ങളല്ല ഇതെന്നും ഒരു ആണവ പരീക്ഷണം നടത്തിയതിന്റെ ഫലമായുണ്ടാകുന്ന ഭൂകമ്പമാണിതെന്നും അമേരിക്ക പറയുന്നു. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഇതേ നിലപാടിലാണ്. തങ്ങള്‍ മൂന്നാമതൊരു ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.