ഡീസല്‍ ക്ഷാമം: തിരുവല്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തുന്നു

single-img
7 February 2013

KSRTCകെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതുമൂലം സര്‍വീസുകള്‍ നിര്‍ത്തുന്നു. തിരുവല്ല ഡിപ്പോയില്‍ നിന്നും ദിവസേന 55 ഷെഡ്യൂളുകളാണ് കേരളത്തിനകത്തും പുറത്തുമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലേക്കും രാത്രികാലങ്ങളില്‍ ജനങ്ങള്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചുവരുന്നത്. ഡീസല്‍ക്ഷാമം മൂലമുണ്ടായ പ്രതിസന്ധികാരണം ഇപ്പോള്‍ പ്രധാനപ്പെട്ട എട്ടു സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവല്ല ഡിപ്പോയു ടെ പ്രവര്‍ത്തനം താത്കാലിക സ്ഥലത്തായതിനാല്‍് ഡീസല്‍ നിറ യ്ക്കുന്നതിനായി പമ്പ് ഇല്ലാത്തതി നാല്‍ ഡിപ്പോയിലെ ബസുകള്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഡിപ്പോകളിലേക്ക് സര്‍വീ സ് നട ത്തി അവിടെ നിന്നാണ് ഇന്ധനം നിറച്ചുകൊണ്ടിരിക്കുന്നത്. ഈ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസ ന്ധി രൂക്ഷമായതാണ് തിരുവല്ല ഡി പ്പോയ്ക്ക് ഇപ്പോള്‍ ഉണ്ടായ പ്രതിസ ന്ധിയ്ക്കു കാരണമായി അധികാരി കള്‍ ചൂണ്ടികാണിക്കുന്നത്. തിരുവ ല്ല ഡിപ്പോയിലെ ജീവനക്കാരുടെ കുറവും പ്രതിന്ധിയ്ക്ക് മറ്റൊരു കാരണമാണ്. ആവശ്യത്തിന് ബസുകള്‍ സര്‍വീ സ് നടത്താന്‍ ഉണെ്ടങ്കിലും അതി നുള്ള ഡ്രൈവര്‍ മാരും കണ്ടക്ടര്‍ മാരും ഡിപ്പോയില്‍ ഇല്ല. കൂടാതെ തകരാറുകള്‍ പറ്റുന്ന ബസുകള്‍ ഗാരേജില്‍ എത്തിച്ചാല്‍ സമയത്ത് പണിതീര്‍ത്ത് പുറത്ത് ഇറക്കുന്നതി നായി സ്‌പെയര്‍പാര്‍ട് സുകള്‍ ലഭി ക്കാത്തതും പ്രതിസ ന്ധിയ്ക്ക് കാരണമായിരിക്കുകയാണ്.