ബാഴ്‌സയ്ക്കു സമനില

single-img
5 February 2013

160603555_crop_exactസ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയെ വലന്‍സിയ സമനിലയില്‍ തളച്ചു. വലന്‍സിയയുടെ മൈതാനത്തു നടന്ന പോരാട്ടത്തില്‍ 1-1 നാണ് ബാഴ്‌സ സമനില വഴങ്ങിയത്. 33-ാം മിനിറ്റില്‍ എവര്‍ ബനേഗയിലൂടെ മുന്നില്‍ പ്രവേശിച്ച വലന്‍സിയയെ 39-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെ ബാഴ്‌സലോണ സമനിലയില്‍ പിടിക്കുകയായിരുന്നു. 22 മത്സരങ്ങളില്‍നിന്ന് 59 പോയിന്റുള്ള ബാഴ്‌സലോണയാണ് ലീഗിന്റെ തലപ്പത്ത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡും 43 പോയിന്റുമായി റയല്‍ മാഡ്രിഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.