ക്രിസ്റ്റ്യാനോയ്ക്ക് സെല്‍ഫ് ഗോള്‍; റയലിന് തോല്‍വി

single-img
4 February 2013

Real Madrid's Cristiano Ronaldo falls near Granada players during Spanish First Division soccer match in Granadaസ്പാനിഷ് ലീഗില്‍ ഗ്രനേഡയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‌വി. ഗ്രനേഡയുടെ സ്വന്തം ഗ്രൗണ്ടായ ലോ കാര്‍മനെസില്‍ നടന്ന മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍വി വഴങ്ങി. റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരിയറിലെ ആദ്യ സെല്‍ഫ് ഗോളാണ് ഗ്രനേഡയെ വിജയിപ്പിച്ചത്. കളിയുടെ 22ാം മിനിറ്റിലാണ് ക്രിസ്റ്റ്യനോയുടെ പിഴവില്‍ റയലിന്റെ പോസ്റ്റില്‍ ഗോള്‍ വീണത്. ഗ്രനേഡയുടെ ഗബ്രിയേല്‍ ടോജില്‍നിന്നും വന്ന അപകടകരമായ ഷോട്ട് പോസ്റ്റിന് അടുത്തുനിന്ന ക്രിസ്റ്റിയാനോയുടെ തലയില്‍ തട്ടി ഗോളാകുകയായിരുന്നു.