സിപിഐയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം മുന്നണിയില്‍ ആലോചിക്കണം: പി.സി.ജോര്‍ജ്

single-img
3 February 2013

pc-georgeസിപിഐയെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫ് നേതാക്കള്‍ ഗൗരവമായി ചിന്തിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ് പി.സി ജോര്‍ജ്. യുഡിഎഫ് നേതാക്കള്‍ സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തണം. ഇക്കാര്യത്തില്‍ വളരെ വലിയ സാധ്യതയാണ് കാണുന്നത്. പ്രതിപക്ഷത്തിന്റെ ജോലി ചെയ്യാന്‍ പോലും കഴിയാത്ത ഇടത് മുന്നണിയില്‍ നിന്ന് രക്ഷപെടുന്നതാണ് സിപിഐക്ക് നല്ലതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.