ബാഴ്‌സ- റയല്‍ മത്സരം സമനിലയില്‍

single-img
31 January 2013

ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സ്പാനിഷ് കിങ്സ് കപ്പിന്റെ ആദ്യ പാദ സെമിഫൈനലില്‍ സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ആദ്യ പാദ സെമി നടന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. സെസ്‌ക് ഫാബ്രിഗാസ് ആണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബാഴ്‌സ ജയത്തിലേയ്ക്ക് കുതിക്കവേ ഫ്രഞ്ച് താരം റാഫേല്‍ വരെയ്ന്‍ റയലിന്റെ സമനില ഗോള്‍ പന്ത് ബാഴ്‌സയുടെ വലയിലെത്തിച്ച് മത്സരം സമനിലയിലാക്കി. സീസണിലെ രണ്ടാം എല്‍ ക്ലാസികോ മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റനും ഗോള്‍ കീപ്പറുരമായ ഇകര്‍ കസിയസും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ പെപെയും പരിക്കേറ്റു പുറത്തായതും സെര്‍ജിയോ റാമോസിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ബാഴ്‌സക്കെതിരായി സ്വന്തം തട്ടകത്തില്‍ റയലിന് തിരിച്ചടിയാകുമെന്ന് കരുതപ്പെട്ടെങ്കിലും ടീം ശക്തമായി പിടിച്ചു നിന്നു.